01:10am 08 November 2026
NEWS
റമദാൻ ഓപ്പൺ ക്ലാസിക് ചെസ്ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ കിരീടം

17/03/2025  09:52 PM IST
റമദാൻ ഓപ്പൺ ക്ലാസിക് ചെസ്ചാമ്പ്യൻഷിപ്പിൽഇന്ത്യക്ക്‌ കിരീടം

ദോഹ: കത്താറ ഇന്റർനാഷണൽ റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിൽഇന്ത്യക്ക്‌ കിരീടം.ഇന്ത്യയുടെആൽബിൻ സാഗൻ 7.5 പോയിന്റുമായാണ് കിരീടം നേടിയത്.കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിംഗ് 15 ഹാളിൽഎതിരാളിയായ ഫിലിപ്പയിനിന്റെ റയാൻ മെൻഡോസയെയാണ്ഇന്ത്യയുടെആൽബിനോട്‌ അടിയറവ് പറഞ്ഞത്.22 രാജ്യങ്ങളിൽ നിന്നുള്ള 90 കളിക്കാർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ സയ്യിദ് അബ്ദുൽ ഖാദർ ആറര പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. അറബ് റാങ്കിംഗിൽ 6.5 പോയിന്റുമായി അൾജീരിയൻ ജമാൽ ഫെർഹി ഒന്നാമതെത്തി, 6 പോയിന്റുമായി ഖത്തരി താരം ലിയാൻ അൽ-കസാബി രണ്ടാം സ്ഥാനത്തും, പത്താം സ്ഥാനത്തെത്തി മികച്ച ഖത്തരി കളിക്കാരനുള്ള അവാർഡ് നേടി. തുടർന്ന് ഈജിപ്തുകാരൻ മഹ്മൂദ് അബ്ദോ അതേ സ്കോറുമായി എത്തി, പക്ഷേ ഒരു നീക്ക വ്യത്യാസത്തിൽ അദ്ദേഹം പിന്നിലായി.ഖത്തർദേശീയ ടീം കളിക്കാരനായ ഇർഫാൻ മുഹമ്മദ് 5.5 പോയിന്റുമായി മികച്ച അറബ് കളിക്കാരുടെ റാങ്കിംഗിൽ നാലാം സ്ഥാനത്തെത്തി.പുരുഷ-വനിതാ വിഭാഗത്തിൽപ്പെട്ട എല്ലാ കളിക്കാരും തമ്മിൽ കടുത്ത മത്സരമായിരുന്നുവെന്ന്
ഖത്തർ ചെസ് ഫെഡറേഷന്റെ പ്രസിഡന്റ് മുഹമ്മദ്അൽ-മുദഹ്കപറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img